Saturday, July 30, 2016

മഹാനായ അഹമ്മദ് ബിൻ ഹമ്പൽ (റ

അസ്തഗ്ഫിറുള്ളാഹ്.അസ്തഗ്ഫിറുള്ളാഹ്.അസ്തഗ്ഫിറുള്ളാഹ്
മഹാനായ അഹമ്മദ് ബിൻ ഹമ്പൽ (റ) (ഹംബലി മദ് ഹബിന്റെ ഇമാം ) ബഗ്ദാദിലേക്ക് കടന്ന് വരികയാണു.. ബഗ്ദാദികൾ അഹമ്മദ് ബിൻ ഹംബലിനെ കേട്ടിട്ടുണ്ട് പക്ഷേ നേരിൽ അറിയില്ല. അദ്ദേഹം രാത്രി കാലങ്ങളിൽ തങ്ങിയിരുന്നത് പള്ളികളിൽ ആണു..അങ്ങനെ അവിടുത്തെ ആദ്യത്തെ ദിവസമായ അന്ന് പള്ളിയിൽ ഉറങ്ങാൻ കിടന്നപ്പോൾ പള്ളിയിലെ സൂക്ഷിപ്പുകാരൻ അതിനു സമ്മതിച്ചില്ല.. അയാൾക്കറിയില്ല അത് അള്ളാഹുവിന്റെ ദീനിന്റ ഒരു പ്രഗത്ഭനും പത്ത് ലക്ഷത്തോളം..മറ്റൊരഭിപ്രായത്തിൽ ഏഴു ലക്ഷത്തോളം ഹദീസുകൾ മനപാഠമാക്കിയ ആൾ ആണെന്ന്.
അദ്ദേഹം ചോദിച്ചു എനിക്ക് കിടക്കാനുള്ള സ്ഥലം വേണ്ടാ ഞാൻ ഈ നിക്കുന്ന കാലിൽ നിന്നൊന്ന് ഉറങ്ങിക്കോട്ടെ അല്ലെങ്കിൽ ഈ സ്ഥലത്ത് ഞാനൊന്ന് ഇരുന്ന് ഉറങ്ങിക്കൊട്ടെ ..അതിനു പോലും സമ്മതിക്കാതെ അയാൾ അഹമ്മദ് ബിൻ ഹംബൽ (റ) കാലിൽ വലിച്ച് പുറത്തിട്ടു.. ആ രംഗം കണ്ട് അതിനു മുന്നിലൂടെ കടന്ന് പോകുന്ന ഒരു റൊട്ടി കച്ചവടക്കാരൻ അദ്ദേഹത്തെ സമീപിച്ച് എന്റെ കൂടെ വരൂ
നാളെ നിങ്ങൾ പോകുമല്ലൊ ഇന്ന് എന്റെ വീട്ടിൽ താമസിക്കാം.
അന്ന് രാത്രി അവിടെ കിടക്കുമ്പൊൾ അദ്ദേഹം കേട്ടത് റൊട്ടിക്കചവടക്കാരൻ ഒരുപാട് തവണ "അസ്തഗ്ഫിറുള്ളാ" എന്ന് ചൊല്ലുന്നത് കേട്ടു..കുറെ കഴിഞ്ഞ് അദ്ദേഹം ഉറങ്ങിപ്പോയി.പിറ്റേന്ന് രാവിലെ അദ്ദേഹം ചോദിച്ചു ഇന്നലെ രാത്രി നിങ്ങൾ അസ്തഗ്ഫിറുള്ളാഹ് എന്ന് ഒരുപാട് തവണ ചൊല്ലുന്നത് കേട്ടു .എന്തെ നിങ്ങൾ അത്രക്ക് ചൊല്ലുവാൻ കാരണം..എങ്ങനെയാണു അത് നിങ്ങൾ പതിവാക്കിയത്? ഇത്രയും കാലം ഇത് ചൊല്ലിയിട്ട് നിങ്ങൾക്ക് എന്തെങ്കിലും കിട്ടിയിട്ടുണ്ടൊ? ഇതിന്റെ മധുരം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടൊ?
റൊട്ടിക്കച്ചവടക്കാരൻ പറഞ്ഞു.. ഞാൻ അള്ളാഹുവിനോട് ചോദിച്ചതിനെല്ലാം അള്ളാഹു എനിക്കുത്തരം തന്നു..പക്ഷേ ഒന്നിനു മാത്രം ഇത് വരെ അള്ളാഹു എനിക്ക് ഉത്തരം തന്നിട്ടില്ല...ആ മഹാൻ ചോദിച്ചു അത് എന്താണു ഇത് വരെ ഉത്തരം കിട്ടാത്ത ആഗ്രഹം? എനിക്ക് മഹാനായ ഇമാം അഹമ്മദ് ബിൻ ഹംബലിനെ കാണണം എന്നുള്ളതിനു മാത്രം ഉത്തരം കിട്ടിയിട്ടില്ല
അദ്ദേഹം പറഞ്ഞു അള്ളാഹു നിങ്ങൾക്ക് അതിനും ഉത്തരം നൽകിയിരിക്കുന്നു ഞാനാണു അഹമ്മദ് ബിൻ ഹംബൽ . നിങ്ങളുടെ പ്രാർഥനക്ക് ഉത്തരം തരാൻ ആണു എന്നെ അള്ളാഹു ആ പള്ളിയിൽ നിന്ന് പുറത്തേക്ക് ഇട്ടത്..
നമ്മൾ എത്ര പേർ അള്ളാഹുവിനോട് ഇസ്തിഗ്ഫാർ ചെയ്യുന്നുണ്ട്? അസ്തഗ്ഫിറുള്ളാ എന്നാൽ എനിക്ക് പൊറുത്തു തരണെ അള്ളാ എന്നാണു...നമ്മുടെ മുത്ത് നബി (സ അ) ഒരു തെറ്റും ചെയ്യാതെയും ദിവസം നൂറു തവണ എങ്കിലും അസ്തഗ്ഫിറുള്ളാ എന്ന് അള്ളാഹിവിനോട് പറയുമായിരുന്നു.
അങ്ങനെ ആണെങ്കിൽ തെറ്റിന്റെ കൂമ്പാരം ആയ ഞാനും നിങ്ങളുമൊക്കെ എത്ര തവണ ദിനവും അസ്തഗ്ഫിറുള്ളാഹ് ചൊല്ലണം.... ഇൻഷാ അള്ളാഹ് ഇന്ന് മുതൽ എങ്കിലും അത് വർദ്ധിപ്പിക്കുക .. അള്ളാഹു നമ്മുടെ എല്ലാ പാപങ്ങൾ പൊറുത്ത് തരികയും ഹലാലായ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ച് തരികയും ചെയ്യട്ടെ...

No comments:

Post a Comment